കൊച്ചി: ജീവന്റെ മധ്യസ്ഥയായ വിശുദ്ധ ജാന്നായുടെ മരടിലെ പുതിയ പള്ളി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കൂദാശ ചെയ്തു.
ഫാ. ഡോ. ജോസ് പുതിയേടത്ത്, ഫാ. ജോസഫ് താമരവെളി, ഫാ. ബിജു പെരുമായൻ, ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ എന്നിവർ സഹകാർമികരായിരുന്നു. പള്ളിയിലെ പ്രഥമ വിശുദ്ധ കുർബാനയ്ക്ക് ഫാ. ഡോ. ആന്റോ ചേരാംതുരുത്തി കാർമികത്വം വഹിച്ചു.
2007ലാണ് മരടിൽ വിശുദ്ധ ജാന്നായുടെ നാമധേയത്തിൽ ഏഷ്യയിലെ ആദ്യ പള്ളി ആരംഭിച്ചത്. താത്കാലികമായി അന്നു നിർമിച്ച പള്ളിക്കു പകരമാണ് ഇപ്പോൾ പുതിയ പള്ളി നിർമിച്ചത്.
വിശുദ്ധ ജാന്നായുടെ മാധ്യസ്ഥ്യം അപേക്ഷിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികൾ ഈ ദിവസങ്ങളിൽ എത്തുന്നുണ്ട്. എല്ലാ ദിവസവും പള്ളി സന്ദർശിച്ച് പ്രാർഥിക്കുന്നതിന് സൗകര്യമുണ്ടാകുമെന്ന് വികാരി ഫാ. സേവി പടിക്കപ്പറമ്പിൽ അറിയിച്ചു.
ഇടവകയിൽ വിശുദ്ധയുടെ തിരുനാളിന് ഇന്നു വൈകുന്നേരം 6.30ന് ബിഷപ് മാർ തോമസ് ചക്യത്ത് കൊടിയേറ്റും.